1956 · song 10

Paaloli Poonilaa

Credits

Singer
Lalitha Thampi (R Lalitha) LPR Varma
Lyricist
Pala Narayanan Nair
Composer
V Dakshinamoorthy

Lyrics

പാലൊളി പൂനിലാ പുഞ്ചിരികൊണ്ടെന്റെ മാലാകെ മാറിടുന്നു മനം പ്രേമാര്‍ദ്രമായിടുന്നു (2) ജീവിതപ്പോരിലെന്‍ തേരാളിയായിടും ആനന്ദദായിനിയേ പ്രാണാധിനായികയേ എന്നും ഞാനെന്‍ മനക്കണ്ണാടിയില്‍ക്കാണും എന്‍ ജീവനാഥനെന്നോ ഇനി വന്നുചേരുന്നതെന്നോ വേദനകൊണ്ടാത്മശോധന ചെയ്തതോ പാപമേ സാഹസമേ - എന്റെ ജീവിതമീവിധമോ കര്‍ഷകമുദ്രതന്‍ തൂവേര്‍പ്പണിമുത്തു കൈത്തലത്താല്‍ തുടയ്ക്കാന്‍ എന്റെ ചിത്തതാരില്‍ ലയിക്കാന്‍ ഉത്തമേ എന്നിനിയൊക്കുമോ ഇല്ലെങ്കില്‍ ചത്തുപോം നിന്റെ നാഥനി - ങ്കലെത്തുമോ ഈ വിലാപം നീറുന്ന ചിന്തയാലന്തരംഗം അഴലേറുന്ന തീച്ചൂളയായി അതു മാറുന്ന കാലമേതോ വാടൊല്ലെ നിന്‍മനം തേടൊല്ലെ താപത്തെ കൂടും നാം കൂട്ടുകാരായ് പ്രേമം പാടുന്ന പാട്ടുകാരായ് ദാമ്പത്യജീവിത പൂന്തോപ്പിലെന്നെന്നും ആദര്‍ശസമ്പന്നരായ് വാഴും (2)

Published by the catalogue editor. Rights remain with the original creators.