1979 · song 1

Aa Malayil Ee Malayil

From Sannaaham

Credits

Singer
Satheesh Babu
Lyricist
ONV Kurup
Composer
Kannur Rajan

Lyrics

ആ മലയിൽ ഈ മലയിൽ ആയിരം മേഘങ്ങൾ പറന്നണഞ്ഞു ഇടി വെട്ടീ തുടി കൊട്ടീ ആയിരം മേഘങ്ങൾ തുയിലുണർത്തീ വിത്തും കൈക്കോട്ടും വിത്തും കൈക്കോട്ടും മല വെട്ടീ മണ്ണുഴുതൂ ചുടു വേർപ്പും മണിവിത്തുമൊരുമിച്ചു വിതച്ചുവല്ലോ ഉഴുതിട്ട മണ്ണിന്റെ പുതുമണത്തിൻ ലഹരിയാലവരൊത്തു പാടിയല്ലോ ഈ മണ്ണു പൊന്നാക്കും ഞങ്ങൾ ഈ മണ്ണിനുടമകൾ ഞങ്ങൾ കതിരിട്ട പാടങ്ങൾ ചിരിച്ചുവല്ലോ കനികൾ പൊൻ കണി പോലെ തുടുത്തുവല്ലോ കതിർ കണ്ടു കൊതി പൂണ്ട കരിങ്കിളികൾ അതു ചുണ്ടിലൊതുക്കുവാനണഞ്ഞുവല്ലോ ഈ കതിർ കൊയ്യുന്നതാരോ ഈ മണ്ണിന്നുടമകളാരോ ഒരു പിടി മണ്ണിന്നു ദാഹനീരായ് ഉരുകി വാർന്നിവിടെ വീണടിഞ്ഞോരേ വരുമൊരു നാളേ ആ നല്ല നാളെ ഒരു പാട്ടീക്കതിർ നിലത്തുയരുമല്ലോ ഈ മണ്ണിനുടയവർ ഞങ്ങൾ ഈ പൊന്നിനുടയവർ ഞങ്ങൾ ------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.