1979 · song 3

Thirakal

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
MK Arjunan

Lyrics

തിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾ ഹർഷോന്മാദ വികാരതരംഗമായ്‌ തിരകൾ സ്വപ്നങ്ങൾ തേടുമ്പോൾ ആയിരം കൈകളാൽ... ആയിരം കൈകളാൽ അവയ്ക്കു ചുറ്റും മതിലുകൾ തീർക്കും തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ വഴിയറിയാതെ തീരത്തിൻ മാറിൽ തിരകൾ തലതല്ലി തേങ്ങുമ്പോൾ ആ രോദനം കേട്ടു... ആ രോദനം കേട്ടു ആർത്തുചിരിക്കും ആർക്കും തോൽക്കാത്ത തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾ

Published by the catalogue editor. Rights remain with the original creators.