1979 · song 4

Pathupetta

Credits

Singer
S Janaki
Lyricist
Sakunthala Rajendran
Composer
AT Ummer

Lyrics

പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍ ഒത്തു വന്നല്ലോ പുത്തനൊരു മണവാളന്‍ (2) നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി വാ മുത്തീ വരൂ മുത്തീ പോന്നു പോന്നു വരൂ മുത്തീ പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍ ഒത്തു വന്നല്ലോ പുത്തനൊരു മണവാളന്‍ തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി വടിയൂന്നി മൂന്നു കാലില്‍ നടു മടങ്ങി ഇങ്ങെത്തി പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍ ഒത്തു വന്നല്ലോ പുത്തനൊരു മണവാളന്‍ തളിര്‍ വെറ്റില കളിയുരലില്‍ കളിയടക്ക ചേര്‍ത്തിടിച്ച് തളിര്‍ വെറ്റില കളിയുരലില്‍ കളിയടക്ക ചേര്‍ത്തിടിച്ച് പഴുക്കു പ്ലാവില വെണ്ണ തൈലം കൊഴുക്കെ തേച്ചു ചൂടാക്കി വറുത്തുപ്പേരി കല്ലുരലില്‍.. നറു നുറുങ്ങനെ പൊടിച്ചെടുത്തു പുതു മുത്തന് കല്യാണം മുത്തിക്കോ പുതു നാണം പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍ ഒത്തു വന്നല്ലോ പുത്തനൊരു മണവാളന്‍ (2) നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി വാ മുത്തീ വരൂ മുത്തീ പോന്നു പോന്നു വരൂ മുത്തീ പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍ ഒത്തു വന്നല്ലോ പുത്തനൊരു മണവാളന്‍

Published by the catalogue editor. Rights remain with the original creators.