1979 · song 2
Munthirithenozhukum Saarangame
Credits
- Singer
-
KJ Yesudas
- Lyricist
- Cheramangalam
- Composer
- AT Ummer
Lyrics
മുന്തിരിത്തേനൊഴുകും സാരംഗമേ
എന്റെ നന്ദനാരാമത്തിന്‍ സൗന്ദര്യമേ
കനക പ്രഭാവതികള്‍ നിരന്നു നിന്നു
നിന്നില്‍ കൈകൊട്ടിപ്പാട്ടിന്റെ കനവുണര്‍ന്നു
മുന്തിരിത്തേനൊഴുകും സാരംഗമേ
മകരന്ദം നിറയുന്നാ മനസ്സിനുള്ളില്‍ സ്വപ്നം
മൃഗമദം ചാലിച്ചു കുറി വരച്ചു (2)
ആനന്ദഭൈരവികള്‍ ആലപിച്ചു
ആട്ടത്തിരശ്ശീല ഞൊറിഞ്ഞു വച്ചു
മുന്തിരിത്തേനൊഴുകും സാരംഗമേ
എന്റെ നന്ദനാരാമത്തിന്‍ സൗന്ദര്യമേ
താളത്തില്‍ ഇളകുന്ന കാല്‍ത്തളകള്‍
രാസ കേളികള്‍ ആടുന്ന കളമൊഴികള്‍ (2 )
ജീവനില്‍ ഉണരുന്നാ മധുസ്മിതങ്ങള്‍
ഭാവന കൊരുക്കുന്ന മലര്‍ മാല്യങ്ങള്‍
മുന്തിരിത്തേനൊഴുകും സാരംഗമേ
എന്റെ നന്ദനാരാമത്തിന്‍ സൗന്ദര്യമേ
കനക പ്രഭാവതികള്‍ നിരന്നു നിന്നു
നിന്നില്‍ കൈകൊട്ടിപ്പാട്ടിന്റെ കനവുണര്‍ന്നു
മുന്തിരിത്തേനൊഴുകും സാരംഗമേ..
Published by the catalogue editor. Rights remain with the original creators.