1979 · song 1
Ormayilinnoru
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- Shankar Ganesh
Lyrics
ഓർമ്മയിലിന്നൊരു പവിഴമഴ
ഈ ഹേമന്തത്തിൽ ഒരു പനിനീർമഴ(2)
പവനുരുക്കി നിർമ്മിച്ച രജതശില്പമേ(2)
നിൻ പാവാടഞൊറിയിൽ മിന്നും പളുങ്കായെങ്കിൽ
ഞാനൊരു പളുങ്കായെങ്കിൽ
(ഓർമ്മയിലിന്നൊരു ...)
പടർന്നൊഴുകും ചന്ദ്രികയെ പുണർന്നൊഴുകും
കാറ്റലയിൽ വിടരുന്നു നിൻ മേനിയാകവേ(2)
പൊട്ടിവിടരുന്നു നിൻ മേനിയാകവേ
ഈ രോമാഞ്ചപ്പൂവുകൾ നെയ്തു
പുതയ്ക്കുവാൻ ആയിരം രാവുകളും മതിയാവില്ലാ
ആയിരം രാവുകളും മതിയാവില്ലാ
(ഓർമ്മയിലിന്നൊരു ...)
നിറഞ്ഞൊഴുകും മധുരിമയിൽ തുടിച്ചുണരുമധരപുടം
വിളിയ്ക്കുന്നു മോഹ പൂമ്പാറ്റയെ (2)
വിളിയ്ക്കുന്നു മോഹപൂമ്പാറ്റയെ
ഈ ശൃംഗാരപ്പൂമധു മോന്തിക്കുടിയ്ക്കുവാൻ
ഈ ജന്മം തന്നെയും മതിയാവില്ലാ
ഈ ജന്മം തന്നെയും മതിയാവില്ലാ
(ഓർമ്മയിലിന്നൊരു ...)
Published by the catalogue editor. Rights remain with the original creators.