1979 · song 1

Amme Abhayam Tharoo

From Pambaram

Credits

Singer
KJ Yesudas
Lyricist
Chirayinkeezhu Ramakrishnan Nair
Composer
AT Ummer

Lyrics

അമ്മേ അഭയം തരൂ അമ്മേ അഭയം തരൂ ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തളിരായി മണ്ണില്‍ ഞാന്‍ പിറന്നു പൂവണിഞ്ഞതും (2) കരുണാമയീ നിന്‍ മുൻപിലല്ലോ വാടി വീഴ്വതും എന്‍ വിഷാദ ഭാരം തീര്‍ക്കും ആശ്രയമല്ലേ ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തിരുമാറില്‍ നിന്ന് നീ ചുരന്ന സ്നേഹ ധാരയോ (2) മരുഭൂമിയിതില്‍ ഞാന്‍ നുകരും ദാഹ നീരമ്മേ പദതാരിലെന്റെ ജീവ രക്തം കാഴ്ച വച്ചു ഞാന്‍ ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ (അമ്മേ അഭയം...)

Published by the catalogue editor. Rights remain with the original creators.