1979 · song 2

Ithile ekanaay

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Shyam

Lyrics

ഇതിലേ ഏകനായ് അലയും ഗായകാ കരളിൽ നീ പേറുമീ കണ്ണിരെന്നും ഗാനമായ് ( 2) ഒഴുകി നോവുമായ് ഹൃദയം തൊഴും ഒരാലാപമേ ഉദയം തരും സംഗീതമേ (2) എന്റെ മോഹങ്ങളിൽ നിന്റെ രാഗങ്ങളാൽ ഇരുളിൽ ഞാനീഭൂമിയിൽ മുത്തുതേടവേ അന്യനാകവേ എന്റെ ഈണങ്ങളെല്ലാം തേങ്ങലായ് (ഇതിലേ...) അറിവിൽ വരും നിലാദീപമേ അകലെ എഴും സൌഭാഗ്യമേ (2) എന്റെ ബോധങ്ങളിൽ നിന്റെ നാളങ്ങളായ് അഴലിൻ ഞാനീ വീഥിയിൽ മിഥ്യയാകവേ സ്വപ്നമാകവേ എന്റെ താളങ്ങളെല്ലാം മാറിയോ (ഇതിലേ....)

Published by the catalogue editor. Rights remain with the original creators.