Oru Raagam Pala Thaalam poster

1979 · song 2

Kanakachilankachaarthum

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

കനകച്ചിലങ്ക ചാർത്തും കാട്ടാറ് കരയിൽ തണലേകുമരയാല് കാറ്റിന്റെ വിരുന്നിൽ അലകളും ഇലകളും കൈ കൊട്ടിക്കളിക്കുന്നതൊരുമിച്ച് (കനകച്ചിലങ്ക..) കാർമേഘമാലകൾ പോയ് മറഞ്ഞു കാവിലെപ്പൈങ്കിളി കൂടുണർന്നു ഗ്രാമത്തിൻ കൈത്തണ്ടിൽ പച്ചകുത്താൻ ഞാറ്റുവേലപ്പെണ്ണും ഓടി വന്നു (കനകച്ചിലങ്ക..) എന്റെ മുല്ലക്കൊടി ഋതുമതിയായ് എൻ പുള്ളിപ്പൂവാലി അമ്മയുമായ് മാനോടും മേട്ടിലും മയിലാടും കുന്നിലും മനസ്സിലുമൊരുപോലെ ഉത്സവമായ് (കനകച്ചിലങ്ക...)

Published by the catalogue editor. Rights remain with the original creators.