1979 · song 2

Oru Poomukulam

From Nirvruthi

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ഒരു പൂമുകുളം ഞാൻ സിന്ദൂരകിരണങ്ങൾ മന്ദം തലോടിയെൻ കണ്ണിമചിമ്മി തുളുമ്പിത്തുറന്നു ഒരു പൂമുകുളം ഞാൻ (ഒരു പൂമുകുളം...) ഓരില ഈരില തളിർവീശിമെല്ലെയെൻ താരുണ്യം കുളിർകോരി നിന്നു എന്തെന്തു സങ്കല്പ കേസരനാളങ്ങൾ എന്തെന്തു സങ്കല്പ കേസരനാളങ്ങൾ തേൻകുടം ചൂടാനൊരുങ്ങി -അതിൽ താനേ പരാഗം തിളങ്ങി (ഒരു പൂമുകുളം...) മുന്നിലും പിന്നിലും വിഷമുള്ളുവളരുന്ന- തറിയാതെ അന്നു ഞാൻ നിന്നു ഒരു നാളിൽ ഒരു മുള്ളിൽ ഇതൾ വിണ്ടുകീറി ഒരു നാളിൽ ഒരു മുള്ളിൽ ഇതൾ വിണ്ടുകീറിയെൻ ചുടുചോര പുഴയായൊഴുകി -അതിൽ ഞാനെന്ന നൊമ്പരം മുഴുകി (ഒരു പൂമുകുളം...)

Published by the catalogue editor. Rights remain with the original creators.