1979 · song 1

Manjinte Kunju

From Nirvruthi

Credits

Singer
Jolly Abraham
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ മനസ്സിൽ കൊഴിഞ്ഞുവീണു.... മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ മനസ്സിൽ കൊഴിഞ്ഞുവീണു -അതിൽ മഞ്ജുഷേ നമ്മുടെ മൂകാനുരാഗം മയിൽപ്പീലിവർണ്ണങ്ങൾ ചൂടിനിന്നു ചൂടിനിന്നു (മഞ്ഞിന്റെ...) കുളിരലകൾ താളമിടും തളിരിലകൾ പോലെ തരളലോലതന്തികളിൽ സ്വരകണങ്ങൾ പോലെ തരളമാം കരളുകൾതൻ അണിയറകളിലെങ്ങോ ഉണരുകയായിരുന്നു - പ്രണയം വിരിയുകയായിരുന്നു (മഞ്ഞിന്റെ...) പുലരികളിൽ പൂവനിയിൽ ഉതിർമണികൾ പോലെ മഴമുകിലിൻ കവിളുകളിൽ ജലകണങ്ങൾപോലെ സുരഭിയാം പനിമലരിൽ മധുകിനിയുംപോലെ കുളിരുകളണിഞ്ഞു നിൽപ്പൂ - ഹൃദയം ലഹരിയിൽ അലിഞ്ഞു നിൽപ്പൂ (മഞ്ഞിന്റെ...)

Published by the catalogue editor. Rights remain with the original creators.