1979 · song 5

Thaalam Tharangathaalam

Credits

Lyricist
ONV Kurup
Composer
MK Arjunan

Lyrics

താളം തരംഗതാളം തരംഗമൃദുതാളം കളി യരങ്ങിലാരുടെ  പദതാളം സ്വർണ്ണകൈശികമഴിഞ്ഞുലഞ്ഞൂ തണ്ണീർക്കുടവും കടലിലെറിഞ്ഞു തൻ പ്രിയകാമുക സന്നിധിയണയും സന്ധ്യ തൻ മൃദുപദതാളം കുങ്കുമത്തിരകൾ പാടിയുണർന്നൂ മുന്തിരിലത പോൽ സിരകൾ തളിർത്തൂ തൻ പ്രിയമാനസന്നമൃതം പകരും സന്ധ്യ തൻ മൃദുപദലാസ്യം യജ്ഞവേദിയിൽ ദർഭകൾ പൂത്തു അഗ്നിദലങ്ങൾ അഴകിൽ വിടർന്നൂ സംഗമലഹരിയിൽ ഉന്മാദിനിയാം സന്ധ്യ തൻ ദ്രുതപദമേളം --------------------------------------------------------------

Published by the catalogue editor. Rights remain with the original creators.