1979 · song 3

Paaladayundilla

Credits

Singer
Selma George
Lyricist
ONV Kurup
Composer
MK Arjunan

Lyrics

പാലടയുണ്ടില്ല പാലാട ചുറ്റീല പാതിരാപ്പൂമൊട്ടുറങ്ങുന്നൂ -ദൂരെ ആതിരപ്പൂന്തിങ്കൾ തേങ്ങുന്നൂ (പാലട..) സ്വപ്നത്തിൻ ജീർണ്ണിച്ച ദേവാലയത്തിന്റെ തട്ടുമ്പുറത്തൊരു മൺകൂട് മൺ കൂട്ടിനുള്ളിൽ മയങ്ങുന്നോരെൻ കിളി- ക്കുഞ്ഞിനു നെന്മണി നെയ്യപ്പം ഇലക്കുമ്പിളിൽ പാലും പഴംനുറുക്കും (പാലട..) മുക്കുറ്റിപ്പൂവിനും തൻ പിറന്നാളില് നെറ്റിയ്ക്കൊരു കുറി ചിന്തൂരം നെറ്റിയ്ക്കൊരു കുറി ചിന്തൂരം ചിന്തൂരച്ചെപ്പും കുറിമുണ്ടുമായ് വരും ചിങ്ങമ്മ പെറ്റമ്മയ്ക്കാനന്ദം തളിർ- ക്കുമ്പിളിൽ തേനും തിനമുറുക്കും (പാലട..)

Published by the catalogue editor. Rights remain with the original creators.