1979 · song 1
Iniyumee Bhoomi
Credits
- Singer
-
KJ Yesudas
- Lyricist
-
ONV Kurup
- Composer
- MK Arjunan
Lyrics
ഇനിയുമീ ഭൂമി ഹരിതമാകും
ഹരിതപത്രങ്ങൾ സുവർണ്ണമാകും (2)
ഒരു നിറം മറ്റൊന്നിൽ മായുമെന്നാൽ എന്റെ
ഹൃദയത്തിലുണ്ടൊരേ രാഗം
നിത്യ പ്രണയത്തിൻ പദ്മരാഗം (ഇനിയുമീ..)
തീ വിഴുങ്ങുന്നൊരു പക്ഷിയെപ്പോൽ
ഈ വഴി വേനൽ പറന്നു പോകും (2)
നീലമണിമുകില്‍പ്പീലി തുള്ളി
നീളവേ വർഷാമയൂരമാടും
എന്റെ മനസ്സിലും നിന്റെ മനസ്സിലും
എന്നും വസന്തം മാത്രം (ഇനിയുമീ...)
മാരനഖക്ഷതം പോലെ മണ്ണിൻ
മാറിലീ തെച്ചികൾ പൂ ചൊരിയേ (2)
മൗനം ഒളിപ്പിച്ചൊരാശ പോലെ
മാമ്പൂവിൻ ഗന്ധം പറന്നു പോകെ
എന്റെ മനസ്സിലും എന്റെ കണ്മുന്നിലും
നീയാം വസന്തം മാത്രം
--------------------------------------------------------------------
Published by the catalogue editor. Rights remain with the original creators.