1979 · song 1

Aadyavasantham pole

From Mochanam

Credits

Singer
P Madhuri
Lyricist
MD Rajendran
Composer
G Devarajan

Lyrics

ആദ്യവസന്തം പോലെ ആദ്യസുഗന്ധം പോലെ അനുപമസുന്ദരമായെൻ കിനാവിൽ അനുരാഗമങ്കുരിച്ചൂ  (ആദ്യവസന്തം..) ഏതോ രാക്കിളി  ഏതോ മരക്കൊമ്പിൽ എന്നോ പാടിയ പാട്ടിൽ താനേ വിടർന്നൊരു താഴം പൂവിൽ നാണം പുരണ്ടൊരു കാറ്റിൽ അനുരാഗമങ്കുരിച്ചൂ (ആദ്യവസന്തം..) ഏതോ കാമുകി ഏതോ രജനിയിൽ എന്നോ കണ്ട കിനാവിൽ ഓടക്കുഴലുമായ് ഒഴുകും യമുന തൻ ഓളങ്ങൾ തീർത്ത നിലാവിൽ അനുരാഗമങ്കുരിച്ചൂ (ആദ്യവസന്തം..)

Published by the catalogue editor. Rights remain with the original creators.