1979 · song 4

Hamsapadangalil

From Manushyan

Credits

Singer
Vani Jairam
Lyricist
Bharanikkavu Sivakumar
Composer
V Dakshinamoorthy

Lyrics

ഹംസപദങ്ങളില്‍ ഉണരും നടനം ഹര്‍ഷമയൂരവിലാസിത നടനം മനുഷ്യവികാര വിചാരതരംഗം മനസ്സിലുണര്‍ത്തിയ മായാനടനം ഹംസപദങ്ങളില്‍ ഉണരും നടനം പ്രളയപയോധിത്തിരകളില്‍ മുങ്ങിയ പ്രകൃതിച്ചുമരുകള്‍ വീണ്ടുമുയര്‍ത്താന്‍ ആദിമവചനം പെറ്റുവളര്‍ത്തിയ രൂപമുണര്‍ത്തി ഒരു നടനം ആ... ആ നൃത്ത്യതി നല്‍കിയ ചിപ്പിയില്‍ നിന്നും പുതിയ മനുഷ്യനുണര്‍ന്നു അവന്റെ പ്രതിഭകള്‍ പാടി നടന്നു ഉയരട്ടേ ഉയരട്ടേ മനുഷ്യചേതന ഉയരട്ടെ മണ്ണില്‍ മറ്റൊരു സ്വര്‍ഗ്ഗം പണിയട്ടെ ഹംസപദങ്ങളില്‍ ഉണരും നടനം ബോധിത്തണലിന്‍ ലഹരിയില്‍ ഉറങ്ങും ബധിരമനസ്സുകളേ ഉണരൂ കാലം തീര്‍ത്ത കുരുക്ഷേത്രത്തിന്‍ കര്‍മ്മപഥങ്ങളില്‍ ഇറങ്ങു നിങ്ങടെ കൈകളില്‍ നിന്നും സമഭാവനയുടെ കൈനീട്ടങ്ങള്‍ നല്‍കൂ നാടിന്‍ ഭദ്രത വീണ്ടുമുയര്‍ത്തൂ ഉണരട്ടെ ഉണരട്ടെ രാഷ്ട്രഹൃദയം ഉണരട്ടെ പുത്തന്‍ രാജീവങ്ങള്‍ വിരിയട്ടെ ഹംസപദങ്ങളില്‍ ഉണരും ധപധ മപ ഹംസപദങ്ങളില്‍ ഉണരും ധാ പധ മപധ ധപധ മപധ മപധ മ ഹംസപദങ്ങളില്‍ ധാനിസാസ പാധനീനി മാപധമ ഹംസപദങ്ങളില്‍ ഹംസപദങ്ങളില്‍ ഉണരും നടനം

Published by the catalogue editor. Rights remain with the original creators.