1979 · song 6

Saandramaaaya Chandrikayil

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

സാന്ദ്രമായ ചന്ദ്രികയില്‍ സാരസാക്ഷി നിന്മടിയില്‍ സകലതും മറന്നുമയങ്ങാന്‍ സദയം നീ അനുവദിക്കൂ (സാന്ദ്രമായ...) പ്രാലേയ ശൈലങ്ങള്‍ തഴുകിവരും മാലേയ ശീതള മാരുതനില്‍ നാണിച്ചു നാണിച്ചു നീ പകരും നഖലാളനകള്‍ക്കെന്തുസുഖം എന്തു സുഖം (സാന്ദ്രമായ...) അസുലഭലാവണ്യ ധാരയായെന്‍ അനുരാഗഗംഗയില്‍ വീണവളേ ആയത മിഴികളില്‍ നീ ഒളിക്കും ആതിരാത്താരകള്‍ക്കെന്തു രസം എന്തു രസം (സാന്ദ്രമായ...)

Published by the catalogue editor. Rights remain with the original creators.