1979 · song 1

Homam kazhinja hridayangal

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍ യാഗം കഴിഞ്ഞ മനസ്സാക്ഷികള്‍ ബന്ധങ്ങള്‍ തന്‍ ബലിപീഠങ്ങളില്‍ ആഹുതി ചെയ്ത ശരീരങ്ങള്‍ (ഹോമം കഴിഞ്ഞ...) അനുഭൂതികളുടെ കറുകത്തളിരുകള്‍ അഗ്നിപ്പുരകളിലെരിയുമ്പോള്‍ മനസ്സില്‍ സ്വപ്നം ചമതയൊരുക്കുമ്പോള്‍ (2) തിരയുവതാരേ.. ആരേ.. മൂകം നിറമിഴിയിതളുകളേ (ഹോമം കഴിഞ്ഞ...) മനശാന്തികളുടെ തുളസിക്കതിരുകള്‍ മന്ത്രപ്പുരകളിലെരിയുമ്പോള്‍ മനസ്സില്‍ മോഹം കുരുതി കൊടുക്കുമ്പോള്‍ തേടുവതെന്തേ വീണ്ടും വീണ്ടും ഒരു പിടി ഓര്‍മ്മകളേ (ഹോമം കഴിഞ്ഞ...) ഹോമം.. ഹോമം.. ഹോമം.. ഹോമം..

Published by the catalogue editor. Rights remain with the original creators.