1979 · song 3
Innathe raathrikku
Credits
- Singer
-
S Janaki
- Lyricist
- TV Gopalakrishnan
- Composer
- MK Arjunan
Lyrics
ആ....ആ....ആ...
ഇന്നത്തെ രാത്രിക്കെന്തു ചന്തം
ചന്ദനത്തെന്നലിന്നെന്തു സുഗന്ധം
(ഇന്നത്തെ.....)
ഈ രാത്രി മറയാതിരുന്നെങ്കിൽ
ഈ രാഗം മറക്കാതിരുന്നെങ്കിൽ
ഇന്നത്തെ രാത്രിക്കെന്തു ചന്തം
ചന്ദനത്തെന്നലിന്നെന്തു സുഗന്ധം
മദനരസം തുളുമ്പുന്ന കരളോടെ
മദജലം പൊടിയുന്ന മിഴിയോടെ
(മദനരസം....)
നാണത്തിൻ മുഴുക്കാപ്പ് ചാർത്തി..
നവവധുവായ് ഞാൻ നിൽപൂ
നവവധുവായ് ഞാൻ നിൽപൂ..
ആ...ആ...ആ...
ഇന്നത്തെ രാത്രിക്കെന്തു ചന്തം
ചന്ദനത്തെന്നലിന്നെന്തു സുഗന്ധം
അമൃതരസം പൊഴിയുന്ന മൊഴിയോടെ
അധരത്തിൽ വിരിയുന്ന ചിരിയോടെ
(അമൃതരസം...)
ആത്മാവിൽ പുളകപ്പൂ ചൂടാൻ
ആനന്ദരൂപാ നീ പോരൂ...
ആനന്ദരൂപാ നീ പോരൂ...
ആ....ആ...ആ....
(ഇന്നത്തെ രാത്രിക്കെന്തു.... )
Published by the catalogue editor. Rights remain with the original creators.