Kummaatti poster

1979 · song 4

Karukare Kaarmukil

From Kummaatti

Credits

Singer
Kavalam Narayana Panicker
Lyricist
Kavalam Narayana Panicker
Composer
MG Radhakrishnan Kavalam Narayana Panicker

Lyrics

ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] കറുകറക്കാർമുകിൽ കൊമ്പനാന- പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ (ഝികി...) കർക്കിടകത്തേവരേ തുടം തുടം കുടം കുടം നീ വാർത്തേ... ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] (കറുകറ...) മഴവിൽക്കൊടി മാനത്ത് പൊന്നമ്പല മുറ്റത്ത് കുളിരുന്നു നനയുന്നു അലിഞ്ഞ- ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ (ഝികി...) മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം.... ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി- ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ (ഝികി...) മനസാകെ നനഞ്ഞല്ലോ തീകാഞ്ഞു കിടന്നല്ലോ ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു ഞങ്ങൾ തളർന്നുറങ്ങുന്നൂ (ഝികി...)

Published by the catalogue editor. Rights remain with the original creators.