1979 · song 1

Chandanakkulirchoodivarum

From Kazhukan

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ചന്ദനക്കുളിർ ചൂടി വരും കാറ്റ് ഈ കാറ്റിലുണ്ടൊരു താരാട്ട് താരാട്ട് സ്വർണ്ണമല്ലീ നിൻ മനസ്സിൽ പൂത്തു മറ്റൊരു താരാട്ട് (ചന്ദന..) താളമിടും കാറ്റേ താമരപൂങ്കാറ്റേ (2) തങ്കക്കുടത്തിൻ പൂവയറ്റിൽ ആൺ പൂവോ പെൺ പൂവോ പൂവിരിഞ്ഞു കാണാൻ പുളകമാല ചാർത്താൻ മാസമെത്ര ദിവസമെത്ര നാഴികകളെത്ര (ചന്ദന..) കാത്തിരിക്കും ഞാനെൻ കണ്ണിലെണ്ണ തൂവി(2) പൊന്നും കുടത്തിൻ വേദനയിൽ കരയാമോ ചിരിക്കാമോ ആ വെളിച്ചം പൂത്താൽ ആ മുഖത്തിൻ മുൻപിൽ വേനലെന്ത് വർഷമെന്ത് വസന്തമെനിക്കെല്ലാം (ചന്ദന...)

Published by the catalogue editor. Rights remain with the original creators.