1979 · song 5

Shararaanthal Thirithaanu

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
KV Mahadevan

Lyrics

ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ വരികില്ലേ നീ... അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ കേൾക്കില്ലേ നീ........ കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ (ഹമ്മിങ്)

Published by the catalogue editor. Rights remain with the original creators.