1979 · song 5

Kathirmandapam [M]

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ആ...ആ....ആ... കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ ഇരുഹൃദയങ്ങളെ നയിക്കും തൂവെളിച്ചം കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം തോരണങ്ങൾ വെറും കുരുത്തോലകൾ - അവ കാവ്യങ്ങളുറങ്ങും എഴുത്തോലകൾ നിറപറയിൽ വെറും നെന്മണികൾ ആ‍...ആ...ആ... നിറപറയിൽ വെറും നെന്മണികൾ - അവ നിരവദ്യകാമനകൾതൻ പൊന്മണികൾ കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം പൂത്താലത്തിൽ വെറും പുടവ മാത്രം പൂത്താലത്തിൽ വെറും പുടവ മാത്രം - അതു മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം ആ...ആ...ആ... പൂത്താലത്തിൽ വെറും പുടവ മാത്രം - അതു മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം പ്രദക്ഷിണമോ വെറും ചടങ്ങുപോലെ പ്രദക്ഷിണമോ - പ്രദക്ഷിണമോ വെറും ചടങ്ങുപോലെ എന്നും പിൻതുടരാമെന്ന പ്രതിജ്ഞയല്ലോ കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം

Published by the catalogue editor. Rights remain with the original creators.