1979 · song 4

Kathirmandapam [F]

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കതിർമണ്ഡപം സ്വപ്നസ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ ഇരു ഹൃദയങ്ങളെ നയിക്കും തൂവെളിച്ചം കതിർമണ്ഡപം സ്വപ്നസ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം തോരണങ്ങൾ വെറും കുരുത്തോലകൾ - അവ കാവ്യങ്ങളുറങ്ങും എഴുത്തോലകൾ നിറപറയിൽ വെറും നെന്മണികൾ നിറപറയിൽ വെറും നെന്മണികൾ - അവ നിരവദ്യകാമനതൻ പൊന്മണികൾ കതിർമണ്ഡപം സ്വപ്നസ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം പൂത്താലത്തിൽ വെറും പുടവ മാത്രം പൂത്താലത്തിൽ വെറും പുടവമാത്രം അത് മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം പൂത്താലത്തിൽ വെറും പുടവ മാത്രം അതു മുജ്ജന്മ കർമ്മത്തിൻ സാക്ഷിപത്രം പ്രദക്ഷിണമോ വെറും ചടങ്ങുപോലെ പ്രദക്ഷിണമോ വെറും ചടങ്ങുപോലെ എന്നും പിൻതുടരാമെന്ന പ്രതിജ്ഞയല്ലോ കതിർമണ്ഡപം സ്വപ്നസ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ ഇരു ഹൃദയങ്ങളെ നയിക്കും തൂവെളിച്ചം കതിർമണ്ഡപം സ്വപ്നസ്വരമണ്ഡപം കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം

Published by the catalogue editor. Rights remain with the original creators.