Kalliyankattu Neeli poster

1979 · song 1

Nizhalaay ozhukivarum

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
Shyam

Lyrics

ആ.... ആ.... ആ... നിഴലായ് ഒഴുകി വരും ഞാൻ യാമങ്ങൾ തോറും കൊതി തീരുവോളം ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ  നിഴലായ് ഒഴുകി വരും ഞാൻ യാമങ്ങൾ തോറും കൊതി തീരുവോളം ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ  മലങ്കാറ്റു മൂളും മുളങ്കാടു പോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്ത രംഗം (മലങ്കാറ്റു.. ) കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം ഒഴുകി വരും ഞാൻ കൊതി തീരുവോളം ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ  നിഴലായ്.....  നറുംപൂനിലാവിൻ വിരൽത്താളമേറ്റി പനങ്കാടു പോലും മയങ്ങുന്ന നേരം (നറുംപൂനിലാവിൻ..) ഒടുങ്ങാത്ത ദാഹത്തിൻ പ്രതിച്ഛായയെന്നിൽ വളർത്തുന്നൂ വീണ്ടും പ്രതികാരമോഹം ഒഴുകിവരും ഞാൻ കൊതി തീരുവോളം ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ

Published by the catalogue editor. Rights remain with the original creators.