Jimmy poster

1979 · song 3

Sathyathin Kaavalkkaaran

From Jimmy

Credits

Singer
Kalyani Menon
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

സത്യത്തിൻ കാവൽ‌ക്കാരൻ നീ ധർമ്മത്തിൻ കൂട്ടുകാരൻ കടമകൾക്കായി ജീവിതം കടം കൊടുക്കും സേവകൻ (സത്യത്തിൻ..) കർമ്മയോഗിയാം സ്നേഹിതൻ ഏവർക്കും നന്മ ചെയ്തിടും  നായകൻ അഭയം നൽകും ഹൃദയത്തെയെന്നുമോർക്കും നാവിലൂറും രുചിയെന്നും മനസ്സിൽ നിറക്കും നായ്‌ക്കളെത്ര മേലേ മർത്ത്യരെത്ര താഴെ  (സത്യത്തിൻ..) ഉരുള തന്ന കൈകൾ വണങ്ങും എന്നെന്നും ഉറക്കമില്ലാതോടി നടക്കും തെറ്റു ചെയ്തോരാരായാലും തേടിപ്പിടിക്കും നീയാല്ലേ ഭൂമി കണ്ട നല്ല നീതിമാൻ നായ്‌ക്കളെത്ര മേലേ മർത്ത്യരെത്ര താഴെ  (സത്യത്തിൻ..)

Published by the catalogue editor. Rights remain with the original creators.