Jeevitham Oru Gaanam poster

1979 · song 1

Jeevitham oru ganam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ജീവിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാനം ആരോഹണങ്ങൾ അവരോഹണങ്ങൾ ആയിരമായിരം ഭാവലയങ്ങൾ (ജീവിതം...) ഏഴല്ലെഴുന്നൂറല്ലേഴായിരമല്ല എത്രയോ ലക്ഷം സ്വരങ്ങൾ എത്രയോ ശ്രുതികൾ എന്തെന്തു താളങ്ങൾ രാഗം താനം പല്ലവികൾ (ജീവിതം...) മീട്ടിത്തളർന്നാലും തളരാത്ത വീണയെ കാലമെന്നല്ലോ വിളിപ്പൂ അതിലെ തന്ത്രികൾ അജ്ഞാതമാന്ത്രികർ അന്ത്യം ആദിയായ് മാറ്റുന്നവർ (ജീവിതം..)

Published by the catalogue editor. Rights remain with the original creators.