1979 · song 1

Ee Malayil

Credits

Singer
Vani Jairam Chorus
Lyricist
Bichu Thirumala
Composer
KJ Joy

Lyrics

ഈ മലയില്‍ തളിരെല്ലാം കുളിരാകും ഈ കുളിരില്‍ മനസ്സെല്ലാം മലരാകും സങ്കല്പസങ്കേതങ്ങള്‍ സംഗീതസായാഹ്നങ്ങള്‍ ശ്രുതിപകരൂ സ്വരമുതിരൂ ചൊടിയിതളിണകളിലവ നുകരൂ ഈ മലയില്‍ തളിരെല്ലാം കുളിരാകും ഈ കുളിരില്‍ മനസ്സെല്ലാം മലരാകും മഞ്ഞിന്റെ കുഞ്ഞോളം മാറത്ത് ചൂടുന്ന താഴ്വരയില്‍ താമസ്സിക്കും ചെല്ലക്കാറ്റേ നിന്റെ വെണ്‍ചാമരം കൊണ്ടുവാ വാ വാ തണുവൊഴുകും മലനിരകള്‍ നവമദഭരലയ സുഖജനകം ഈ മലയില്‍ തളിരെല്ലാം കുളിരാകും ഈ കുളിരില്‍ മനസ്സെല്ലാം മലരാകും പൊന്നോലത്താമ്പാളത്താലങ്ങൾ കൈയ്യേന്തി ഞങ്ങളെ നീ സ്വീകരിയ്ക്കൂ കൈതപ്പൂവേ നിന്റെ സൗഗന്ധികം വാരിത്താ താ താ നിശയണിയും കുളിരലയില്‍ യുവജനമനമൊരു രസചഷകം ഈ മലയില്‍ തളിരെല്ലാം കുളിരാകും ഈ കുളിരില്‍ മനസ്സെല്ലാം മലരാകും സങ്കല്പസങ്കേതങ്ങള്‍ സംഗീതസായാഹ്നങ്ങള്‍ ശ്രുതിപകരൂ സ്വരമുതിരൂ ചൊടിയിതളിണകളിലവ നുകരൂ ഈ മലയില്‍ തളിരെല്ലാം കുളിരാകും ഈ കുളിരില്‍ മനസ്സെല്ലാം മലരാകും

Published by the catalogue editor. Rights remain with the original creators.