1979 · song 1
Neeraazhiyum poomaanavum
Credits
- Singer
-
P Jayachandran
Vani Jairam
SP Balasubrahmanyam
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
നീരാഴിയും പൂമാനവും നിറസന്ധ്യയിൽ
പുണരും വേളയിൽ നിറയുമുന്മാദമേ വാ
ആഹഹഹാ...
കരയിൽ ഓളങ്ങൾ കവിതയെഴുതുമ്പോഴും
കാറ്റിൽ പകരും ശ്രുതിയിലതിലെ
കിളികൾ പാടുമ്പോഴും
മനസ്സേ ആ നല്ല ഗാനാമൃതം
നുകരൂ ശൃംഗാര പഞ്ചാമൃതം
ലഹരി നുരയിൽ നീ പ്രണയദേവാമൃതം
ആഹഹഹാ...
രജതകിരണങ്ങൾ കടലിൽ നുരയാകെ
രവി തലോടും തിരകൾ പുളയും
രതി വിനോദങ്ങളിൽ
കുളിരേ തൂമഞ്ഞു തൂകാൻ വരൂ
നിഴലേ നീ വന്നു മൂടിത്തരൂ
മദനരസമേളം മിഥുനകേളീലയം
നീരാഴിയും പൂമാനവും നിറസന്ധ്യയിൽ
പുണരും വേളയിൽ നിറയുമുന്മാദമേ വാ
ആഹഹഹാ...
Published by the catalogue editor. Rights remain with the original creators.