1979 · song 2
Indeevarangalimathurannu
Credits
- Singer
-
KJ Yesudas
Jency
- Lyricist
- RK Damodaran
- Composer
- MK Arjunan
Lyrics
ഇന്ദീവരങ്ങളിമ തുറന്നൂ
ഇന്ദീവരങ്ങളിമ തുറന്നൂ
പ്രേമമന്ദാകിനിയില്‍ മലര്‍ വിടര്‍ന്നു
ഇന്ദ്രോപമന്‍ ഇഷ്ടപ്രാണേശ്വരന്‍
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു
എന്നെ കാത്തിരുന്നു (ഇന്ദീവരങ്ങളിമ....)
ചന്ദ്രോത്സവത്തിലെ ശൃംഗാരശ്ലോകത്തിൻ
ഛന്ദസ്സ് നോക്കുന്ന രാത്രി നിന്‍ മെയ്യില്‍
ചന്ദനം ചാര്‍ത്തുന്ന രാത്രി
അനുപമബന്ധുരേ...
അനുപമബന്ധുരേ ഈ രാവിന്‍ ഞാന്‍ നിന്നില്‍
അനംഗസൂക്തങ്ങള്‍ പകര്‍ത്തും
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു
ഞാന്‍ കാത്തിരുന്നു
ഇന്ദീവരങ്ങളിമ തുറന്നൂ
ചൈത്രോദയത്തിലെ ഗന്ധര്‍വ്വഗാനത്തിൻ
ചരണം പാടുന്ന യാമം എന്നില്‍ നീ
ചാഞ്ചാടി നില്‍ക്കുന്ന യാമം
വാസകസജ്ജികേ....
വാസകസജ്ജികേ നിന്നുള്ളില്‍ ഞാന്‍ മാത്രം
വസന്തഗന്ധമായ് നിറയും
ഇന്ദ്രവല്ലിപ്പൂത്തറയില്‍ കാത്തിരുന്നു
ഞാന്‍ കാത്തിരുന്നു (ഇന്ദീവരങ്ങളിമ....)
Published by the catalogue editor. Rights remain with the original creators.