1979 · song 3

Kanna Kaarmukil Varnna

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
R Sudarsanam

Lyrics

കണ്ണാ കാർമുകിൽ വർണ്ണാ നിന്നെ കാണാത്ത കൺകളുണ്ടോ (2) നിന്നെ കൈ കൂപ്പുവോർ നിന്നെ സ്തുതി പാടുന്നോർ എന്നെ കണ്ടാലേ വെറുക്കുന്നല്ലൊ (കണ്ണാ...) ഹൃദയത്തിൽ ഒളിദീപം കൊളുത്തുന്ന നീ എന്റെ കനവിൽ നിൻ നിറം കോരിച്ചൊരിഞ്ഞില്ലയോ (2) നിൻ മുന്നിൽ ഭക്തർ തൻ പുഷ്പാഞ്ജലി (2) എൻ കണ്ണിൽ എന്നെന്നും ബാഷ്പാഞ്ജലി(കണ്ണാ..) ഈ വീടിൻ വെളിച്ചം എൻ ചിരിയാകുമോ എന്നും ഇടറാതെൻ പാദങ്ങൾ വഴി കാണുമോ (2) ത്യാഗത്താൽ വെറുപ്പിന്റെ തീജ്ജ്വാലകൾ (2) നിത്യ സ്നേഹത്തിൻ പ്രഭയായി വിടർന്നീടുമോ (കണ്ണാ...)

Published by the catalogue editor. Rights remain with the original creators.