1979 · song 3

Ithranaal ithranaal

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ഇത്ര നാൾ ഇത്ര നാൾ എങ്ങായിരുന്നു നീ ചൈത്ര മദാലസ മധുചന്ദ്രികേ നീലമേഘ നികുഞ്ജത്തിൽ ഒളിച്ചിരുന്നോ വാന മാളിക തൻ മട്ടുപ്പാവിൽ മറഞ്ഞു നിന്നോ (ഇത്ര നാൾ...)   ചിത്തമാം നീരജപ്പൊയ്കയിൽ നീന്തുന്ന മുഗ്ദ്ധാനുരാഗമരാളമേ നീ (2) ഇത്ര നാളിത്രനാളേതു തടങ്ങളിൽ സ്വപ്നം കണ്ടു കിടന്നുറങ്ങീ (ഇത്രനാൾ..)   പാർവണ ചന്ദ്രിക പാദങ്ങൾ ചുംബിയ്ക്കും പാതിരാഗന്ധി സുഗന്ധമേ നീ (2) ഇത്രനാളേതു വസന്ത ശലഭത്തെ മത്തു പിടിപ്പിക്കാൻ പോയിരുന്നൂ (ഇത്ര നാൾ..)

Published by the catalogue editor. Rights remain with the original creators.