1979 · song 3

Ente neelakaasham

Credits

Singer
P Susheela Ambili
Lyricist
ONV Kurup
Composer
K Raghavan

Lyrics

എന്റെ നീലാകാശം നിറയെ വെള്ളിമുകില്‍ മാലാ.. എന്റെ നീലാകാശം നിറയെ മുല്ല മലര്‍മാലാ... എന്റെ നീലാകാശം ഉഷമലരികള്‍ തൊഴുതുണരുകയായെന്‍ ഉടജാങ്കണമാകെ (2) ഉദയാര്‍ച്ചനയുടെ മണിനാദം കേട്ടു- ണരുക മധുമതി നീ.. ഇനി ഉണരുക പ്രിയ സഖി നീ....(എന്റെ..) മധു മൊഴി ശാരിക പാടുകയാണെന്‍ കദളീ വനമാകെ (2) കള നൂപുര മൃദു രവമാർന്നാരോ കരളില്‍ പാടുന്നൂ ഒരു കവിത പാടുന്നൂ.. (എന്റെ...) ---------------------------------------------------------

Published by the catalogue editor. Rights remain with the original creators.