1979 · song 5
Poovirinjallo
Credits
- Singer
-
KJ Yesudas
Kausalya
- Lyricist
-
Sathyan Anthikkad
- Composer
- Shyam
Lyrics
ആ.. ആരീരോ ആ രാരീരോ
ആരീരോ ആരാരോ ആരീരോ ആരാരൊ..
പൂ വിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെൻ ജീവനിലും (2)
ആരീരാരോ പാടിയുറക്കാം
കുഞ്ഞേ നീയുറങ്ങാൻ കൂട്ടിനിരിക്കാം ഞാൻ
(പൂ വിരിഞ്ഞല്ലോ...)
അമ്പലത്തില് ഉത്സവത്തിനു ആയിരം പേര്
ചെണ്ട മേളം തകിലു മേളം പഞ്ചവാദ്യം തേരോട്ടം (2)
മൂവന്തിക്ക് താലപ്പൊലി തേവരുക്കു പൂക്കാവടി
ഞങ്ങളുമുണ്ടേ പൂരം കാണാൻ
പൈങ്കിളിയേ തോളിലിരുന്നാട്ടേ
(പൂ വിരിഞ്ഞല്ലോ...)
പുഞ്ചവയൽ കൊയ്ത്തുകാലം വന്നണഞ്ഞല്ലോ
പൊന്നരിവാൾ മൂർച്ച കൂട്ടി കൊയ്യാൻ വായോ പെണ്ണാളേ (2)
ഞാനും എന്റെ കുഞ്ഞിമോളും കൊയ്ത്തരിവാൾ വാങ്ങിയില്ല
മീനപ്പെണ്ണെ നീ പോരുന്നോ
അന്തിവെയിൽ താണു തുടങ്ങുന്നേ
(പൂ വിരിഞ്ഞല്ലോ...)
Published by the catalogue editor. Rights remain with the original creators.