1979 · song 2

Melam Unmaadathaalam

Credits

Singer
S Janaki P Jayachandran
Lyricist
Bichu Thirumala
Composer
Shyam

Lyrics

ആ....ആ....ആ... മേളം ഉന്മാദതാളം ശൃംഗാര ഗാനോത്സവം  രാഗസമ്മേളനം രാസകേളീലയം (മേളം...)  ആ...ആ...ആ..... മോഹവും ദാഹവും മന്ത്രമോതുന്ന പൂജാഗൃഹം  മോഹവും ദാഹവും മന്ത്രമോതുന്ന പൂജാഗൃഹം  മഞ്ചങ്ങൾ ഊഞ്ഞലാടും മൗനങ്ങൾ താനം പാടും  മന്മദൻ തീ൪ത്ത പൂങ്കാവനം  ഈ നിമിഷം കാമുകരിൽ കഞ്ജബാണന്റെ പഞ്ചാമൃതം  മനസ്സു മനസ്സിൻ മടിയിൽ മയങ്ങും  മധുരമലിയും സിരകൾ വലിയും  മാരോൽസവം (മേളം...)  ആ....ആ....ആ.... ലാലലലാലല...ലാലലലാലല..ആ‍...ആ... കാമവും പ്രേമവും കേളിയാടുന്ന നന്ദാവനം  കാമവും പ്രേമവും കേളിയാടുന്ന നന്ദാവനം  ആനന്ദം ഓളംതല്ലും ആവേശം താളംതേടും  യൗവ്വനത്തിന്റെ വൃന്ദാവനം  ഈ സമയം ജോടികളിൽ കാമശാസ്ത്രങ്ങൾ ദേവാമൃതം  മലരും മലരിൽ ഇതളിൽ വിരിയും  മദനനനുണരും ലഹരി നുണയും രാഗോൽസവം  (മേളം...)

Published by the catalogue editor. Rights remain with the original creators.