1979 · song 3
Vivaahanaalil
Credits
- Singer
-
S Janaki
- Lyricist
- Yusufali Kecheri
- Composer
-
MB Sreenivasan
Lyrics
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ (2) ഉന്നതശീർഷൻ എന്നാത്മനാഥൻ (2) ഉയരേ പണിയൂ മണിപ്പന്തൽ (വിവാഹനാളിൽ...) നദിയുടെ ഹൃദയം തരളിതമായി നാദസ്വരമേളമുയർന്നൂ വസന്തദൂതികൾ മാകന്ദവനിയിൽ വായ്ക്കുരവയുമായ് വന്നൂ നീലാകാശം ഭൂമിദേവിയ്ക്ക് നീഹാര- മണിഹാരം ചാർത്തീ നീഹാരമണിഹാരം ചാർത്തീ (വിവാഹനാളിൽ...) ലതകൾ നീട്ടും മണിമഞ്ജുഷയിൽ ഋതുകന്യകമാർ പൂനിറച്ചൂ തളിരിതളുകളാൽ വനമേഖലകൾ തമാലതാലങ്ങൾ നിറച്ചു വച്ചൂ സീമന്തരേഖയിൽ ഞാനും നാളെ സിന്ദൂരരേണുക്കൾ ചൂടിനിൽക്കും (വിവാഹനാളിൽ...)
Published by the catalogue editor. Rights remain with the original creators.