1979 · song 2

Neeyoromal

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

നീയൊരോമൽ കാവ്യ ചിത്രം പോലെ (2) നീയൊരാമ്പൽ പൂവിൻ മിഴിയിലെ നാണം പോലെ സ്വർണ്ണസന്ധ്യപോലെ ഒരു കുടന്ന പനിനീർ പോലെ ഓമലേ ( നീയൊരോമൽ) മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ (2) കണ്ണിൻ നീലനീല വിണ്ണിൽ പാടിപ്പാടി വെള്ളിൽക്കിളി പോലെ പറന്നു ഞാൻ നിന്നാത്മാവിൽ ഇളവേൽക്കും ഞാൻ (നീയൊരോമൽ) നിന്നിൽ നൃത്തമാടും പൊന്നഴകലകളിൽ മുങ്ങി ഞാൻ(2) ചേതോഹരിയാകും ഏതോ ദാരുശില്പം ആരോ ഉയിരേകി ഉണർന്നു നീ എന്നാത്മാവിൻ കുളിരാണു നീ ( നീയൊരോമൽ)

Published by the catalogue editor. Rights remain with the original creators.