1979 · song 1

Kirathadaaham

From Choola

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Raveendran

Lyrics

കിരാതദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവദാഹം കിരാതദാഹം ദാഹം ഒരു കിളിയുടെ ശവദാഹം ആത്‌മാവിൻ തീച്ചൂളയിലേതോ പകയുടെ മാംസഗന്ധം പടരുന്നൂ വേദനതൻ പുകപടലം കിരാതദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവദാഹം വിശന്ന വയറുകൾ എരിഞ്ഞമണമീ വിഷാദഭൂമിയിൽ ഒഴുകീ - അന്നു വിളിച്ചു കൂവിയ മനുഷ്യാ നിന്നിൽ തുളച്ചു കയറും ഈ ഗന്ധം മതിയായില്ലേ ജീവിതയാതന അറിയാതുള്ളവരേ കിരാതദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവദാഹം നിറഞ്ഞ മിഴികളിൽ ഉറഞ്ഞ നിണമീ നിതാന്ത മൗനമുണർത്തീ - ഇന്നു ഭയന്നു മാറിയ മനുഷ്യാ നിന്നെ തുടർന്നിടട്ടേ ഈ ഗന്ധം മതിയായില്ലേ മാനവദുഃഖം അറിയാതുള്ളവരേ കിരാതദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവദാഹം ആത്‌മാവിൻ തീച്ചൂളയിലേതോ പകയുടെ മാംസഗന്ധം പടരുന്നൂ വേദനതൻ പുകപടലം കിരാതദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവദാഹം

Published by the catalogue editor. Rights remain with the original creators.