1979 · song 5
Pushpame chuvanna kavilil
Credits
- Singer
-
Vani Jairam
- Lyricist
- Yusufali Kecheri
- Composer
- G Devarajan
Lyrics
പുഷ്പമേ
ചുവന്ന കവിളിൽ തഴുകി നിന്നതാരോ
ചൊല്ലുമോ
അധരമധുരം കവർന്ന ചോരനാരോ
ഇരവിൽ നിൻ കാമുകൻ തേടി വന്നുവോ (പുഷ്പമേ..)
പ്രേമനാടകം മാദകം മായികം
കണ്ടു നിൽക്കുകിൽ ആശകൾ തീരുമോ (2)
ഹേമന്തവും വാസന്തവും രോമാഞ്ചമായ് ചൂടി
രാഗങ്ങളും താളങ്ങളും മേളങ്ങളും തേടി
മനസ്സിനുള്ളിലെ പ്രണയമധുരം മധുപൻ നുകർന്നുവോ
മധുപൻ നുകർന്നുവോ മധുപൻ നുകർന്നുവോ നുകർന്നുവോ
ഇരവിൽ നിൻ കാമുകൻ തേടി വന്നുവോ (പുഷ്പമേ...)
സ്നേഹഗായകൻ വേണുവിൽ പാടുമോ
ജീവനായകൻ പൂവുടൽ പുൽകുമോ (2)
സ്വപ്നക്കിളി സ്വർണ്ണക്കിളി സ്വർഗ്ഗങ്ങളിൽ പാറി
മോഹങ്ങളും രാഗങ്ങളും പാലാഴിയായ് മാറി
ഉയിരുമുടലും പകലുമിരവും പുളകമുണർന്നുവോ
പുളകമുണർന്നുവോ ഉണർന്നുവോ
ഇരവിൽ നിൻ കാമുകൻ തേടി വന്നുവോ (പുഷ്പമേ..)
Published by the catalogue editor. Rights remain with the original creators.