1979 · song 6

Vasantha radhathil

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

വസന്തരഥത്തിൽ സുഗന്ധമദത്തിൽ വന്നൂ മലരണി മണിത്തെന്നൽ പരിചയം കാട്ടീ പരിമള പൂരം പകർന്നൂ പുണർന്നു രാവുകളെ മധുവിധുവിൻ പ്രിയരാവുകളെ വസന്തരഥത്തിൽ സുഗന്ധമദത്തിൽ വിളിക്കാതെ വിരുന്നുവന്ന നിറപൗർണ്ണമീ വിടർത്തിയെൻ സങ്കല്പ നവമാലിക ഈ മോഹമധുമാരി തോരാത്ത മലർമാരി ഇനി കോടി പുളകങ്ങൾ കോർത്തു തരും ഓ.. വസന്തരഥത്തിൽ സുഗന്ധമദത്തിൽ മീട്ടാതെ സ്വരമുണർന്ന മദനവീണ ഉണർത്തിയെൻ പ്രപഞ്ചത്തിൽ സ്വരസാഗരം ആ സ്നേഹമൊളി വീശും പ്രാസാദമഞ്ചത്തിൽ രതിരാഗ വീചികളായ് ഞാനൊഴുകും ഓ... വസന്തരഥത്തിൽ സുഗന്ധമദത്തിൽ വന്നൂ മലരണി മണിത്തെന്നൽ പരിചയം കാട്ടീ പരിമള പൂരം പകർന്നൂ പുണർന്നു രാവുകളെ മധുവിധുവിൻ പ്രിയരാവുകളെ വസന്തരഥത്തിൽ സുഗന്ധമദത്തിൽ

Published by the catalogue editor. Rights remain with the original creators.