1979 · song 5

Varumo nee

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

വരുമോ നീ വരുമോ നീ മധുരവസന്തമേ വരുമോ നീ വിരഹത്തിൽ വാടി വസുന്ധര പാടി വരുമോ നീ നിൻ മുഖം കാണാൻ നവഗന്ധം നുകരാൻ നിൻ മുഖം കാണാൻ നിൻ നവഗന്ധം നുകരാൻ ആ മിഴിത്തഴുകലിൽ ആപാദചൂഡം കോരിത്തരിക്കാൻ ആറ്റുനോറ്റു കാത്തിരിപ്പൂ ഭൂമിയാം കന്യക ഈ ഭൂമിയാം കന്യക (വരുമോ..) നിൻ കുളിർ ചൂടാൻ നിറമാലകളണിയാൻ ആയിരം ജലങ്ങളായ് ആ വർണ്ണജാലം സിരകളിലേറ്റാൻ ആർദ്രയായി കാത്തിരിപ്പൂ ഭൂമിയാം കന്യക ഈ ഭൂമിയാം കന്യക മിഴിനീരിണയിൽ പൂമഴ പെയ്യുവാൻ വരുകില്ലേ ഓർമ്മകൾതൻ പൂപ്പാലികകൾ നീ തരുകില്ലേ തരുകില്ലേ തരുകില്ലേ വസന്തമേ വസന്തമേ പറയൂ വസന്തമേ വസന്തമേ പറയൂ വസന്തമേ

Published by the catalogue editor. Rights remain with the original creators.