Agniparvatham poster

1979 · song 1

Achante Swapnam

Credits

Singer
P Susheela P Jayachandran
Lyricist
Sreekumaran Thampi
Composer
Pukazhenthi

Lyrics

അച്ഛന്റെ സ്വപ്നം രാഗമായി അമ്മതൻ സ്വപ്നം താളമായി രാഗവും താളവും കൈകോർത്തു തുള്ളി ജീവന്റെ സംഗീതമായി - ഈ താമരപ്പൂംപൈതലായി (അച്ഛന്റെ സ്വപ്നം..) തെറ്റും ശരിയും തിരിച്ചറിയാൻ പിച്ച നടക്കുകെൻ മകനേ പൊൻമകനേ നന്മതൻ തണലേകും ആൽമരമായ് നീ ഞങ്ങളെ കാക്കേണം മകനേ പൊൻമകനേ അച്ഛന്റെ സ്വപ്നം രാഗമായി അമ്മതൻ സ്വപ്നം താളമായി സ്വര്‍ഗ്ഗം മണ്ണിൽ തന്നെയെന്നീ അച്ഛനോടോതുകെൻ മകനേ പൊൻമകനേ അമ്മതൻ അഭിമാന വൈജയന്തി നീ അച്ഛന്റെ സുകൃതത്തിന്‍ കാന്തി സൂര്യകാന്തി (അച്ഛന്റെ സ്വപ്നം..)

Published by the catalogue editor. Rights remain with the original creators.