1979 · song 2

Maanathuninnum

Credits

Singer
P Jayachandran
Lyricist
Sathyan Anthikkad
Composer
AT Ummer

Lyrics

മാനത്തു നിന്നും വഴി തെറ്റി വന്നൊരു മാണിക്യ മുത്തെന്റെ മുന്നിൽ വീണു പൂനിലാ ബിന്ദുവോ തൂമഞ്ഞു തുള്ളിയോ അജ്ഞാത ദേവി തൻ തിരുരൂപമോ (മാനത്തു നിന്നും...) ഏകാന്തമാം എന്റെ സ്വപ്നങ്ങളേതോ ദിവ്യാനുഭൂതിതൻ നാദങ്ങളായീ (2) ആ നാദവീചിയിൽ നർത്തനമാടാൻ സങ്കൽപ ദേവതേ നീ വരില്ലേ (മാനത്തു നിന്നും...) മാനസ വേദി തൻ വാതായനങ്ങളിൽ നിൻ മുഖം കണ്ടു ഞാൻ കോരിത്തരിച്ചു (2) എൻ ആത്മതന്ത്രിയിൽ രാഗമുണർത്താൻ എന്നും നിനക്കായ്‌ ഞാൻ കാത്തിരിപ്പൂ(മാനത്തു നിന്നും...) ----------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.