Aavesham poster

1979 · song 3

Nambiyaambathimalanira

From Aavesham

Credits

Singer
KJ Yesudas Chorus
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

നമ്പിയാമ്പതി മലനിരയില് തുമ്പിതുള്ളണ തൊടിയില് പമ്പമുട്ടണ് പറ മൊഴങ്ങണ് ചൊവടു വക്കടി തത്തച്ചി (നമ്പിയമ്പതി...) മുളയരിച്ചോറും മലന്തേനും നല്ല കവരിമാനിനെ പൊരിച്ചതും കാച്ചിലും പീച്ചിലും കാടയെച്ചുട്ടതും കാട്ടിലെക്കായ്കളും ഓടപ്പഴങ്ങളും തോട്ടിലെ വെള്ളവും കോരിത്തരാമെടി ചൊവടു വക്കടി തത്തച്ചി (നമ്പിയാമ്പതി......) മുടിവലിച്ചഴിച്ചെലകിത്തുള്ളടി അടിയെടുത്തുറഞ്ഞലറടി മുന്നിലും പിന്നിലും ചാടിക്കറങ്ങിയും പന്തംചുഴറ്റിയും പമ്പരംചുറ്റിയും കാട്ടിലെക്കാപ്പിരിക്കന്നിക്കിടാത്തി നീ ചൊവടുവെക്കടി തത്തച്ചി (നമ്പിയാമ്പതി....)

Published by the catalogue editor. Rights remain with the original creators.