Vadakakku Oru Hridayam poster

1978 · song 2

Painkuraalippashuvin

Credits

Singer
P Madhuri
Lyricist
Kavalam Narayana Panicker
Composer
G Devarajan

Lyrics

പൈങ്കുരാലിപ്പശുവിൻ കണ്ണീർക്കയങ്ങളിൽ അലിയും കിനാക്കൾ നീ കവർന്നു കോലമയിൽപ്പിലിയിൽ വീണു മയങ്ങും നീലിമ നിൻ കണ്ണിൽ കലർന്നൂ (പൈങ്കുരാലി..)   അന്തി തൻ കടിഞ്ഞൂൽക്കുളിരാം യാമത്തെ അമ്പിളി മുലപ്പാലൂട്ടുമ്പോൾ ജന്മാന്തരങ്ങളെ കോരിത്തരിപ്പിക്കും ഉണ്മധുരം ചൂണ്ടിലൂറി നിന്നു ഉണ്മധുരം ചൂണ്ടിലൂറി നിന്നു (പൈങ്കുരാലി..)   അല്ലിന്റെയഴിയും കബരീഭാരത്തിൽ മുല്ലപ്പൂ കൊഴിഞ്ഞൂർന്നൊഴിഞ്ഞല്ലോ വെള്ളി ച്ചിറകുമായ്  താണുപറന്നെത്തും വെള്ളി ച്ചിറകുമായ്  താണുപറന്നെത്തും പൊൻ പുലരി പ്രാവായ് നീയുണരും പൊൻ പുലരി പ്രാവായ് നീയുണരും (പൈങ്കുരാലി..)

Published by the catalogue editor. Rights remain with the original creators.