1978 · song 2

Manju Pozhiyunnu

Credits

Singer
Vani Jairam
Lyricist
Bichu Thirumala
Composer
Jaya Vijaya

Lyrics

മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു എന്നിനിയെന്നാണോ...എന്നിനിയെന്നാണോ... എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം പൂക്കുലപ്പാടങ്ങള്‍ പനി- നീര്‍ക്കുലപ്പാടങ്ങള്‍ മഞ്ഞണി രാവില്‍ കുഞ്ഞിളം കാറ്റില്‍ കൊഞ്ഞിക്കുഴഞ്ഞു ചിരിക്കും നേരം സുന്ദരിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ നിന്നെയും തേടി വന്നൊരു മാരന്‍ വെള്ളിലപ്പൂവാലന്‍ കാച്ചെണ്ണ തേച്ചൊരുങ്ങി ഇല- ത്താളിയും ഇഞ്ചയുമായ് മഞ്ഞു നീരാറ്റില്‍ കുഞ്ഞല നീറ്റില്‍ പെണ്ണുങ്ങള്‍ മുങ്ങിക്കുളിക്കും നേരം ഈണവും പാടി ചൂളവും മൂളി പമ്മിപ്പതുങ്ങി എന്തിനു കാറ്റേ ആ വഴി നീ വന്നു മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു എന്നിനിയെന്നാണോ...എന്നിനിയെന്നാണോ... എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം

Published by the catalogue editor. Rights remain with the original creators.