1978 · song 1

Mannil Vinnil Manassilaake

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MG Radhakrishnan

Lyrics

മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ വര്‍ണ്ണങ്ങള്‍ വര്‍ണ്ണങ്ങള്‍ അരുണ പീത രജത രാഗ ഹരിത ശ്യാമങ്ങള്‍ (മണ്ണില്‍ വിണ്ണില്‍ ) ഇത്ര വര്‍ണ്ണങ്ങള്‍ ആരുടെ ഹൃദയത്തിന്‍ ചെപ്പു തുറന്നെടുത്തു ചായച്ചെപ്പു തുറന്നെടുത്തു ഇത്ര സൌന്ദര്യം ഏതു ഹിരണ്മയ പാത്രത്തില്‍ നിന്നെടുത്തു അക്ഷയ പാത്രത്തില്‍ നിന്നെടുത്തു ചിത്രകാരാ  പറയൂ പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ ) ചിത്രകാരനെ തേടിവന്നെത്തിയ നേത്ര ശലഭങ്ങളോ നീലനേത്ര ശലഭങ്ങളോ സര്‍ഗ്ഗഭാവനയ്ക്കാടാന്‍ നിവര്‍ത്തിട്ട ചൈത്ര കമ്പളമോ ചൈത്ര രത്നശ്രീകമ്പളമോ ദൃശ്യമാം സംഗീതമോ പറയൂ പറയൂ പറയൂ (മണ്ണില്‍ വിണ്ണില്‍ )

Published by the catalogue editor. Rights remain with the original creators.