Thacholi Ambu poster

1978 · song 4

Naanam Kunungikale

Credits

Singer
S Janaki P Susheela
Lyricist
Yusufali Kecheri
Composer
K Raghavan

Lyrics

നാണംകുണുങ്ങികളേ അലകളേ പൊന്നലകളേ നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ അങ്കം ജയിച്ചു വരും വീരന്റെ തോണിയ്ക്ക് പങ്കായം തുഴയാന്‍ വാ വാ പാടിയാടിത്തുഴയാന്‍ വാ വാ കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ പൂഴിക്കടകം തൊടുത്തതല്ല ഓ ഓ കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ പൂഴിക്കടകം തൊടുത്തതല്ല തങ്കക്കതിരോനുദിച്ചതല്ല അങ്കക്കിഴിപ്പണം വെച്ചതല്ല മയ്യഴിക്കളരി ജയിച്ചു വന്ന മലനാട്ടുവീരന്റെ പൊന്‍കൊടിയാണേ ഓ ഓ ഓ..(നാണംകുണുങ്ങി..) കരിവീട്ടി മെയ്യുള്ള കാമദേവന്‍ കരളുറപ്പുള്ള പടത്തലവന്‍ ഓ ഓ കരിവീട്ടിമെയ്യുള്ള കാമദേവന്‍ കരളുറപ്പുള്ള പടത്തലവന്‍ നാല്‍പ്പതു കളരിക്കുടയോനാണേ നാടിന്റെ ഓമനപ്പുത്രനാണേ പട്ടും വളയും അണിഞ്ഞുകൊണ്ടേ ആടാം പാ‍ടാം പിണാത്തിമാരേ ഓ ഓ ഓ...(നാണംകുണുങ്ങി..)

Published by the catalogue editor. Rights remain with the original creators.