1978 · song 1

Ambalanadayil

Credits

Singer
KJ Yesudas
Lyricist
Biju Ponneth
Composer
Jaya Vijaya

Lyrics

അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു ആയിരം ദാഹം നമ്മിലുണര്‍ന്നു രോമഹർഷത്താല്‍ കോരിത്തരിച്ചു അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു ആത്മസഖീ നീ വന്നു ഏഴിലംപാലകള്‍ പൂചൊരിഞ്ഞു ഏകാന്തതയോ ചാമരം വീശി ഏതോ നിര്‍വൃതി നമ്മെമയക്കി ഏകാകിനി നീ എന്‍സഖിയായി അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു ആത്മസഖീ നീ വന്നു നിനക്കു മാത്രം തുറന്നുവെയ്ക്കുമെന്‍ നിത്യസ്വപ്ന മാനസവാതില്‍ തുളസിക്കതിരാം സുന്ദരി നീയൊരു മന്ദഹാസത്താല്‍ എന്നെയുറക്കി അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു ആത്മസഖീ നീ വന്നു

Published by the catalogue editor. Rights remain with the original creators.