1978 · song 4

Shyaama Meghame

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരേ പോയ് വരൂ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...) കാമരൂപ  കാണും നീയെന്‍ കാതരയാം കാമിനിയെ കണ്ണുനീരിന്‍ പുഞ്ചിരിയായ് കാറ്റുലയ്ക്കും ദീപമായ് വിശ്ലഥമാം തന്ത്രികളില്‍ (2) വിസ്മൃതമാം നാദമായ് എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...) ചില്ലുവാതില്‍ പാളി നീക്കി മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ നീള്‍ മിഴി തന്‍ പൂവിലൂറും നീര്‍മണി കൈക്കൊള്ളുമോ നീ ഓമലാള്‍ തന്‍ കാതിലെന്റെ (2) വേദനകള്‍ ചൊല്ലുമോ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

Published by the catalogue editor. Rights remain with the original creators.